മുക്കം : തിരുവമ്പാടി എസ്റ്റേറ്റ് കിക്കോത്തഗിരി റബ്ബർ കമ്പനിയിലെ തൊഴിലാളികൾ ആഗസ്റ്റ് അഞ്ചു മുതൽ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് അഭിവാദ്യമർപ്പിക്കാനും പിന്തുണ അറിയിക്കാനും തിരുവമ്പാടി നിയോജക മണ്ഡലം എസ്ടിയു ഭാരവാഹികൾ സമരപ്പന്തലിൽ എത്തി. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സമരം ഒത്തുതീർക്കണമെന്ന് എസ്. ടി. യു. ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കർ മൗലവി അനുഭാവ സമരം ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി
ഹാരാർപ്പണം നടത്തി. പ്രസിഡണ്ട് മജീദ് പുതുപ്പാടി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് മുനീർ മുത്താലം, കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി ഇമ്പിച്ചാലി, തിരുവമ്പാടി പഞ്ചായത്ത് സെക്രട്ടറി നിഷാദ് ഭാസ്കർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags:
MUKKAM