മുക്കം : ഇരുപത്തി ഒൻപതാം എഡിഷൻ എസ്.എസ്.എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവ് നാളെ ചുള്ളിക്കാപറമ്പിൽ കൊടിയേറും. സ്വാഗത സംഘം ചെയർമാൻ യു.സി മുഹമ്മദ് പതാക ഉയർത്തും.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 7:00 PM ന് ലിൻ്റോ ജോസഫ് എംഎൽഎ ഉൽഘാടനം ചെയ്യും
എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തും.
അഡ്വ. സുഫിയാൻ, ശിഹാബ് മാട്ടുമുറി, രവീന്ദ്രൻ മാസ്റ്റർ, ശാബൂസ് അഹ്മദ് തുടങ്ങിയവർ സംസാരിക്കും.
ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സംഗമം ഹാഫിള് അനസ് സഖാഫിയുടെ അധ്യക്ഷതയിൽ മജീദ് കക്കാട് ഉദ്ഘാടനം ചെയ്യും.
എൻ അലി അബ്ദുള്ള യഅകൂബ് ഫൈസി, അബ്ദുള്ള സഅദി, കരീം കക്കാട്, വാഹിദ് സഖാഫി ശദിൽ നൂറാനി, കെ.എം ഹമീദ് നിഷാദ് കാരമൂല, ഖാസിം ചെറുവാടി അഷ്റഫ് വി.കെ, അഹ്മദ് റാസി തുടങ്ങിയവർ സംബന്ധിക്കും