കൊടിയത്തൂർ : ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി എം.എസ്.എഫ് കൊടിയത്തൂർ യൂണിറ്റ് സെക്കന്ററി, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു.
നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം റഫാൻ റഹ്‌മാനും രണ്ടാം സ്ഥാനം ദാനിഷും മൂന്നാം സ്ഥാനം ഫാദിയും കരസ്ഥമാക്കി.
വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങ് മുസ്‌ലിം ലീഗ് ടൗൺ സെക്രട്ടറി ജബ്ബാർ സാഹിബ് സമ്മാനങ്ങൾ കൈമാറി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ചടങ്ങിൽ എം.എസ്.എഫ് ടൗൺ സെക്രട്ടറി മുസ്ഹബ് സ്വാഗതവും ഹിബാൻ നന്ദിയും പറഞ്ഞു.മറ്റു എം.എസ്.എഫ് ഭാരവാഹികളായ സബീൽ, ഹംദാൻ, നാദിർഷാ, ഷാനിൽ, ഹംറാസ് എന്നിവർ പങ്കാളികളായി.
Tags:
KODIYATHUR