Trending

പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ് സപ്തദിന ക്യാമ്പിന് തുടക്കമായി


പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് സപ്തദിന ക്യാമ്പ് "സ്വാതന്ത്ര്യാമൃതം 2022 " തുടക്കമായി. ക്യാമ്പിൻ്റെ ഉത്ഘാടനം വാർഡ് മെമ്പർ പ്രീതി അമ്പായക്കുഴിയിൽ അധ്യക്ഷയായ യോഗത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എം കെ സുഹറാബി നിർവഹിച്ചു. സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ ശ്രീ തായാട്ട് ബാലൻ വിശിഷ്ടാതിഥി ആയിരുന്നു. അദ്ദേഹം ക്യാമ്പിലെ കല്പകം പദ്ധതി സ്ക്കൂൾ വളപ്പിൽ തെങ്ങിൻ തൈ നട്ടു ഉത്ഘാടനം നിർവഹിച്ചു.


 പെരുവയൽ ഗ്രാമഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സീമ ഹരീഷ് , പി ടി എ പ്രസിഡൻ്റ് ശ്രീ ആർ വി ജാഫർ, എസ് എം സി ചെയർമാൻ ശ്രീ ശബരീശൻ, മുൻ പ്രൊഗ്രാം ഓഫിസർ ശ്രീ യു അനിൽ കുമാർ, അധ്യാപക പ്രതിനിധി ശ്രീമതി ഷീജ പി ബി , ആർട്ട്സ് ക്ലബ് ടീച്ചർ കൺവീനർ ശ്രീമതി രഹ്ന എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പൾ  ശ്രീ ഉണ്ണികൃഷ്ണൻ  വി പി സ്വാഗതവും പ്രോഗ്രാം ഓഫിസർ ശ്രീ രതീഷ് ആർ നായർ നന്ദിയും അറിയിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു
Previous Post Next Post
Italian Trulli
Italian Trulli