Trending

ജൻഡൽ ന്യൂട്രൽ യൂണിഫോമിനെ എതിർക്കാൻ സമസ്ത.- ജുമുഅയ്ക്ക് ശേഷം പ്രഭാഷണം,പള്ളി ഇമാമുമാർക്ക് പഠന ക്ലാസ് സംഘടിപ്പിക്കും


സർക്കാരിൻ്റെ ജെൻഡൽ ന്യൂട്രൽ ആശയങ്ങൾക്കെതിരെ പ്രചരണം നടത്താൻ സമസ്ത. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പള്ളികളിൽ സർക്കാർ നീക്കത്തിനെതിരായ പ്രഭാഷണങ്ങളുണ്ടാവും. ഈ മാസം 24 ന് കോഴിക്കോട് വച്ച് പള്ളി ഇമാമുമാർക്ക് പഠന ക്ലാസ് സംഘടിപ്പിക്കാനും തീരുമാനമുണ്ട്. സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ സെമിനാർ ഉദ്ഘാടനം ചെയ്യും.

ജെൻഡർ ന്യൂട്രൽ യൂണിഫോമുമായി ബന്ധപ്പെട്ട് പരസ്യമായ പ്രതിഷേധത്തിലേക്ക് കടക്കുകയാണ് സമസ്ത. ഇതിൻ്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങൾ. കഴിഞ്ഞ ദിവസം ലീഗ് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചപ്പോഴും സമസ്ത ലീഗിൻ്റെ ആശയത്തോട് യോജിച്ചിരുന്നു.

Previous Post Next Post
Italian Trulli
Italian Trulli