Trending

വളപ്പിൽ റഫീഖ് വിട വാങ്ങി




✍️എ ആർ കൊടിയത്തൂർ

--------------------------------------------------
മത സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ വളപ്പിൽ റഫീഖ് ഈ ലോകത്ത് നിന്നും വിടവാങ്ങി.സൗത്ത് കൊടിയത്തൂരിലെ ഇസ്‌ലാഹീ പ്രസ്ഥാന പ്രവർത്തന രംഗത്ത് സജീവമായ ചലനങ്ങൾ ഉണ്ടാക്കാൻ വെമ്പൽ കൊണ്ട റഫീഖ്, ഇസ്‌ലാമിക വാരികയായ ശബാബിന്റെ പ്രചരണതിന്നായി അഹോരാത്രം പരിശ്രമിക്കയായിരുന്നു. മികച്ച സംഘാടകനായിരുന്ന അദ്ദേഹം കുറച്ചു കാലം പ്രവാസിയായിരുന്നു.
ജോലി ആവശ്യാർഥം നാട്ടിൽ നിന്നും കടലുണ്ടിയിലേക്ക് താമസം മാറിയപ്പോഴും, ഇടക്കിടക്ക് സൗത്ത് കൊടിയത്തൂരിലെത്തി കുടുംബ ബന്ധവും സുഹൃദ് ബന്ധവും സുദുർഢമാക്കുമായിരുന്നു. ശബാബ് വാരികയുടെ വരിസംഖ്യയുമായി ബന്ധപ്പെട്ട് അദ്ദേഹം വീടുകൾ കയറിയിറങ്ങും. വളരെ നേരം സൗഹൃദ സംഭാഷണം നടത്തിയിട്ടാണ് അദ്ദേഹം വീട്ടിൽ നിന്നും ഇറങ്ങാറുള്ളത്.അല്ലാഹുവിന്റെ പരീക്ഷണമായ രോഗത്തെ ഉറച്ച മനസ്സോടെയും, പുഞ്ചിരിയോടെയും സ്വീകരിച്ച അദ്ദേഹം, അതെല്ലാം മറന്ന് കർമ നിരതനാവുകയായിരുന്നു.
വയനാട്ടിലെ കൽപ്പറ്റയിലെ എച്ച് ഐ എം യു പി സ്കൂളിലെ അധ്യാപകനായിരുന്ന നാട്ടു കാരണവർ വി മുഹമ്മദ് മാസ്റ്ററുടെ മകനാണ്. നാട്ടിലെ പൗര പ്രമുഖനായിരുന്ന കണ്ണഞ്ചേരി ഉണ്ണിമോയി സാഹിബിന്റെ മകൾ ആമിനയാണ് മാതാവ്.സീതി സാഹിബ്‌ കൾച്ചറൽ സെന്റർ ട്രഷററും കൊടിയത്തൂർ ജി എം യു പി സ്കൂൾ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ വി അബ്ദുറഷീദ് മാസ്റ്ററും, മുജാഹിദ് യുവജന വിഭാഗം സജീവ പ്രവർത്തകനായ വി രിയാസും സഹോദരന്മാരാണ്.സുഹ്‌റ അരീക്കോട്, റസിയ എടവണ്ണ എന്നിവർ സഹോദരിമാരാണ്.
മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ നടക്കും.
അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.

Previous Post Next Post
Italian Trulli
Italian Trulli