Trending

കൂടരഞ്ഞിൽ സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂളിൽ അമൃതമഹോൽസവം ആഘോഷിച്ചു.



കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂളിൽ സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അമൃത മഹോത്സവവും സ്റ്റാഫ് റൂം ലൈബ്രറിയും ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യ സമര നേതാക്കളായി കുട്ടികൾ വേഷപ്പകർച്ച നടത്തി.

അധ്യാപകരും കുട്ടികളും പിടിഎ പ്രതിനിധികളും മാതാപിതാക്കളും ചേർന്ന് സമാധാനത്തിന്റെ വെള്ളരിപ്രാവുകളെയും, വർണ്ണാഭമായ കൊടി തോരണങ്ങൾ കൊണ്ടും മലനിരകളെ പുളകമണിയിച്ചു കൊണ്ട് സ്കൂൾ അങ്കണം നക്ഷത്ര ശോഭയാൽ തിളങ്ങി നിന്നു.

കുഞ്ഞുമക്കൾ തങ്ങളുടെ കൈകളിലും തലമുടികളിലും റിബണുകളും കെട്ടി കയ്യിൽ പതാകയുമേന്തി പായസവും ഉച്ചയൂണും കഴിച്ച് സ്വാതന്ത്ര്യ ദിനത്തിന്റെ അമൃത മഹോത്സവം കൊണ്ടാടി.

റവ.ഫാ. മാത്യു ചിലമ്പാട്ടുശേരിൽ (അസി.വികാരി) അധ്യക്ഷ വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിനിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, പി.ടി.എ പ്രസിഡന്റ് സണ്ണി പെരുകിലംതറപ്പേൽ, ശ്രീമതി മേരി തങ്കച്ചൻ വൈസ് പ്രസിഡണ്ട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്, വാർഡ് മെമ്പർ ശ്രീ.ജോസ് മാവറ, എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി മീന റോയ് എന്നിവർ ആശംസകൾ നേർന്നു.
Previous Post Next Post
Italian Trulli
Italian Trulli