Trending

മലബാർ റിവർ ഫെസ്റ്റിവെൽ വിളംബര റാലി നടത്തി.



കോടഞ്ചേരി : മലബാർ റിവർ ഫെസ്റ്റിവെൽ 
ചാംപ്യൻഷിപ്പിന് മുന്നോടിയായി   കോടഞ്ചേരിയിൽ മത്സരത്തിൽ  പങ്കെടുക്കുന്നവരും സംഘാടകരും  ചേർന്ന്  വിളംബര റാലി നടത്തി.


തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അലക്സ്  തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് വാർഡ് മെമ്പർമാർ സംഘാടക സമിതി അംഗങ്ങളായ പോൾസൺ ജോസഫ്, ബെനിറ്റോ ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.

നാളെ മൂന്നുമണിക്ക് പുലിക്കയത്ത് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും.
Previous Post Next Post
Italian Trulli
Italian Trulli