ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും രാത്രിയില്‍ താഴ്ത്തേണ്ടതില്ലെങ്കിലും സര്‍ക്കാര്‍, പൊതു കെട്ടിടങ്ങളില്‍ സൂര്യാസ്തമനത്തിനു ശേഷം പതാക താഴ്ത്തണം.
പൊതു, സ്വകാര്യ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഫ്ലാഗ് കോഡില്‍ 2022 ജൂലൈ 20നു വരുത്തിയ ഭേദഗതി പ്രകാരം രാവും പകലും പ്രദര്‍ശിപ്പിക്കാം. എന്നാല്‍, പൊതു കെട്ടിടങ്ങള്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക ദിവസവും സൂര്യാസ്തമനത്തിനു ശേഷം താഴ്ത്തണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
Tags:
INDIA