സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഒരു പഞ്ചായത്തിൽ ഒരു കളി സ്ഥലം പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി ഗ്രൗണ്ട് ഉൾപ്പെടുത്തി ഉത്തരവായതായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ്.
ഇത് സംബന്ധിച്ച് സർക്കാർ എം എൽ എ മാരോട് നിർദേശം സമർപ്പിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും നിർദേശം സമർപ്പിച്ചിരുന്നു.ഇതിനെ തുടർന്നാണ് ആദ്യ ഘട്ട ലിസ്റ്റിൽ ചെറുവാടി ഗ്രൗണ്ട് ഉൾപ്പെട്ടതായും പദ്ധതി വേഗത്തിൽ ആരംഭിക്കുന്നതിനും പൂർത്തിയാക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Tags:
KODIYATHUR