ചെറുവാടി : ചെറുവാടി ഗവ:ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി സ്കൂൾ പരിസരത്തെ നൂറ് വീടുകളിൽ ദേശീയ പതാക വിതരണം "ഹർഘർ തിരംഗ" പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസൺ ആയിശ ചേലപ്പുറത്ത് എയ്റ്റ് കോർ റസിഡന്റ്സ് ഭാരവാഹികളായ അബ്ദുസ്സലാം കോട്ടൺസ്പോട്ട്, അബ്ദുറഹ്മാൻ കണിച്ചാടി, നിയാസ് ചെറുവാടി എന്നിവർക്ക് കൈമാറി, ചടങ്ങിൽ പിടിഎ പ്രസിടണ്ട് സിവി അബ്ദുറസ്സാഖ് അധ്യക്ഷനായി.
സ്കൂൾ പ്രിൻസിപ്പാൾ കൃഷ്ണകുമാർ, അധ്യാപകരായ ജമാൽ, സിബിച്ചൻ അമൽ, ശ്രീകല ടീച്ചർ റസിയ ടീച്ചർ ഉണ്ണിമുഹമ്മദ് പി തുടങ്ങിയവർ സംബന്ധിച്ചു.
Tags:
KODIYATHUR