കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് ജി.എൽ.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം പി.ടി.എ യുടെ പങ്കാളിത്തത്തോടെ സമുചിതമായി ആചരിച്ചു.
ഹെഡ്മിസ്ട്രസ് നഫീസ കുഴിയങ്ങൽ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വാർഡ് മെമ്പർ കെ ജി സീനത്ത്, എസ് എം സി ചെയർമാൻ സലാo ചാലിൽ, എം പി ടി എ ചെയർപേഴ്സൺ ഫസീല,പി ടി എ വൈസ് പ്രസിഡണ്ട് കെ ടി അബ്ദുൽ ലത്തീഫ്,എസ് എം സി വൈസ് ചെയർമാൻ കബീർ സി.ടി, സ്റ്റാഫ് സെക്രട്ടറി സൈറുദ്ദീൻ എം എന്നിവർ ആശംസകൾ അർപ്പിച്ചു.
പിന്നീട് വർണശബളമായ റാലി നടത്തി. പായസ വിതരണത്തിന് ശേഷം കുട്ടികളുടെ പ്രസംഗം, ദേശഭക്തി ഗാനം, ചിത്രരചന, കളറിംഗ് , ക്വിസ്സ് എന്നീ മത്സരങ്ങൾ നാടത്തി . വിവിധ പരിപാടികളിൽ വിജയികളായ കുട്ടികൾക്ക് പിടി എ പ്രസിഡണ്ട് സി.പി ശമീ റിന്റെ നേത്യത്വത്തിൽ എ വൺ വാട്സ് ആപ് കൂട്ടായ്മ അംഗങ്ങൾ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ നൽകി. പരിപാടിയിൽ രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി.
സാറ എം സി, ഹുദമോൾ വി പി,റുമയ്യ,ഫൈസിയ എൻ കെ, രജുല പി, ആമിന ഷർജാസ് റഹ്‌മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KODIYATHUR