Trending

തോട്ടുമുക്കത്ത് ടൗൺ കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ പൊതുയോഗം നടത്തി.



തോട്ടുമുക്കം : തോട്ടുമുക്കത്ത് ബീവറേജ് ഔട്ട് ലറ്റ് വരുന്നതിനെരെ ടൗൺ കോൺഗ്രസ്സ് കമ്മറ്റി പൊതുയോഗം സംഘടിപ്പിച്ചു. 

രാജു മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജവഹർ ബാല മഞ്ച് നാഷണൽ കോഡിനേറ്റർ അഡ്വ. മുഹമ്മദ് ദിഷാൽ ഉദ്ഘാടനവും പുതിയോട്ടിൽ ബഷീർ മുഖ്യപ്രഭാഷണവും നടത്തി.

ഗ്രാമപ്രദേശമായ തോട്ടുമുക്കത്ത് മദ്യശാല വന്നാൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങൾ പ്രതിപാദിക്കുകയും  ഇതിനെതിരെ ശക്തമായി നിലകൊള്ളുമെന്നും പ്രഖ്യാപിച്ചു. 

സമാന ഉദ്ദേശ്യ ലക്ഷ്യമുള്ള സംഘടനകളുമായി സഹകരിക്കാനും കോൺഗ്രസ്സ് തയ്യാറാകുമെന്ന് അറിയിച്ചു.
അഡ്വ. സുഫിയാൻ, ദിവ്യ ഷിബു, കെ.ജി ഷിജിമോൻ, ബിജു ആനിത്തോട്ടം,  വൈ.പി അഷറഫ് തുടങ്ങിയവർ സംസാരിച്ചു.

ഷാലു കെ, ജലീൽ, തോമസ് വാമറ്റം, ജോയ് എസ്‌.കെ, നോബി, അബ്ദു, ലൂയിസ്, പോൾ ആന്റെണി, ജിജി തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli