മുക്കം: കോടികൾ മുടക്കി നവീകരിക്കുന്ന എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയുടെ പ്രവൃത്തിക്കെതിരേ വ്യാപക പരാതി. അശാസ്ത്രീയ നിർമാണ പ്രവൃത്തികൾക്കെതിരേയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തുന്നത്. അശാസ്ത്രീയമായ പ്രവൃത്തിമൂലം വീടുകളിലേക്കോ കടകളിലേക്കോ പോവാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
അഴുക്കുചാൽ പ്രവൃത്തിക്കും റോഡ് അരിക് വീതി കൂട്ടുന്നതിനുമായി മണ്ണെടുത്തതോടെ ചെളിക്കുളമായ കുളങ്ങര പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രവൃത്തി തടഞ്ഞു.
തുടർന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിഹാബ് മാട്ടുമുറിയും ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. സൂഫിയാനും കരാറുകാരുമായി സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ പിരിഞ്ഞു പോയത്. തുടർന്ന് കരാറുകാർ ക്വാറി വേസ്റ്റ് തട്ടിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.
Tags:
KODIYATHUR