കൊടിയത്തൂർ : ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്യ ദിനത്തിന്റെ ഭാഗമായി വരിയംച്ചാലിൽ അംഗൻവാടിയിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ പതിനാലാം വാർഡ് മെമ്പർ കെ ജി സീനത്ത് പതാക ഉയർത്തിസ്വന്തന്ത്ര്യ ദിന സന്ദേശം നൽകി.
റയീസ് കണ്ടങ്ങൽ ആശംസ അറിയിച്ചു. വി.സി ചന്ദ്രൻ, വീരാൻകുട്ടി എ.പി, ഗഫൂർ എൻ കെ, ഉണ്ണികമ്മു കെ, അപ്പുണ്ണി എ.പി, ബഷീർ കെ.വി, സകീർ സി.കെ, ശിഹാബ് ഇ.കെ എന്നിവരും അമ്മമാരും പ്രദേശവാസികളും പങ്കെടുത്തു.
അംഗൻവാടി ടീച്ചർ ടി.എം രാധാമണി സ്വാഗതവും ഷഹന സാബിത്ത് കണ്ടങ്ങൽ നന്ദിയും പറഞ്ഞു. അംഗൻവാടി കുട്ടികൾക്ക് ഉണ്ണിക്കമ്മു കണ്ടങ്ങൽ കളിപ്പാട്ടങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു. കുട്ടികളുടെ കലാ പരിപാടിയും പായസ വിതരണവും നടത്തി.
Tags:
KODIYATHUR