കോഴിക്കോട് : കൊട്ടാരക്കര ആശ്രയം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ജനബോധൻ ലഹരി വിരുദ്ധ സന്ദേശ യാത്ര യാത്ര 2022 ബഹുമാന്യനായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്തുനിന്ന് ഫ്ലാഗ് ഓഫ് ചെയ്ത കേരളത്തിലെ 140 മണ്ഡലങ്ങളുടെയും സഞ്ചരിക്കുന്ന കലാകാരുണ്യ സന്ദേശയാത്രയുടെ മണ്ഡലത്തിലെ സ്കൂളുകളിൽ നടക്കുന്ന പര്യാടന വിജയത്തിന് വേണ്ടിയും ട്രസ്റ്റിന്റെ വിജയത്തിന് വേണ്ടിയും കാരുണ്യ പൊതുപ്രവർത്തനം താല്പര്യമുള്ള
സാമൂഹ്യ പ്രവർത്തകരുടെ ഒരു യോഗം തിരുവമ്പാടി, കൊടുവള്ളി,കുന്നമംഗലം 3 നിയോജക മണ്ഡങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് കമ്മിറ്റി രൂപീകരണവും
13- 8 -2022 ശനി 3 മണിക്ക് കുന്നമംഗലം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടകുകയാണ്.
സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തകർക്കും മത ചിന്തകർക്കും, അതീതമായ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകർക്കും ഈ മഹാ സംഗമത്തിൽ ഹാർദ്ദവമായി സ്വാഗതം ചെയ്യുകയാണ്.
സെപ്റ്റംബർ 12, 13,14,15, 16, 17,18,19 കോഴിക്കോട് ജില്ലയിൽ ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ വിജയത്തിന് വേണ്ടിയും ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതിനാൽ താങ്കൾ നിർബന്ധമായും ഈ യോഗത്തിൽ പങ്കെടുക്കണമെന്നും താങ്കളുടെ കൂട്ടുകാരെ യോഗത്തിലേക്ക് നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് മുൻ കോഴിക്കോട് ജില്ലാ കലക്ടർ ഐ എ എസ് കെ ജയകുമാർ,
ആശയ ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന പ്രസിഡന്റും മേഖലാ കോർഡിനേറ്ററും
അസൈനാർ വേങ്ങര,കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശാഹുൽ ഹമീദ് കൊടുവള്ളി, ജനറൽ സെക്രട്ടറി ഗുലാം ഹുസൈൻ കൊളക്കാടൻ, ട്രഷറർ പ്രശാന്ത് കളത്തിങ്ങൾ എന്നിവർ വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.
Tags:
KOZHIKODE