Trending

ISL ൽ ഇന്ന് മുംബൈ സിറ്റിഎഫ്സി – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി പോരാട്ടം


ISL ൽ ഇന്ന് മുംബൈ സിറ്റിഎഫ്സി – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി പോരാട്ടം. ഇന്ന് രാത്രി 7:30 ന് ഫറ്റോർദ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യപാദത്തിൽ ടീമുകൾ മുഖാമുഖം വന്നപ്പോൾ സമനിലയായിരുന്നു ഫലം.
നടപ്പ് സീസണിൽ ഖാലിദ് ജമീൽ പരിശീലകനായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 13 മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. നേടാനായത് വെറും രണ്ട് വിജയം മാത്രം. ഇതേ വരെ 8 മത്സരങ്ങളിൽ ഹൈലാൻഡേഴ്സ് തോൽവി രുചിച്ചു.
മലയാളി താരം വി.പി സുഹൈർ മികച്ച കളി കെട്ടഴിക്കുന്നുണ്ടെങ്കിലും ടീം എന്ന നിലയിൽ ഒത്തിണങ്ങാൻ ഇനിയും നോർത്ത് ഈസ്റ്റിന് സാധിച്ചിട്ടില്ല. പ്രതിരോധ നിര ആവർത്തിച്ച് പിഴവുകൾ വരുത്തുന്നതും തിരിച്ചടിയാണ്. സെമി പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞ നോർത്ത് ഈസ്റ്റ് വിജയം തന്നെയാണ് മുംബൈ വമ്പന്മാർക്കെതിരെ ലക്ഷ്യമിടുന്നത്. അതേസമയം കരുതലോടെയാണ് മുംബൈ സിറ്റി . കളിച്ച 11 മത്സരങ്ങളിൽ നിന്ന് 5 ജയം ഉൾപ്പെടെ 17 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. കഴിഞ്ഞ സീസണിലെ സ്വപ്ന തുല്യമായ പ്രകടനത്തിന്റെ നിഴലിലാണ് ഇപ്പോൾ ഐലൻഡേഴ്സ് . ഏറ്റവും ഒടുവിൽ കളിച്ച 5 മത്സരങ്ങളിൽ മൂന്നെണ്ണത്തിലും ടീം തോറ്റു. അതിനാൽ തന്നെ ഹൈലാൻഡേഴ്സിന്റെ വലയിൽ ഗോൾ നിറച്ച് മുംബൈക്ക് കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനങ്ങൾക്ക് കണക്ക് തീർക്കണം. ഏതായാലും ഹൈലാൻഡേഴ്സും ഐലൻഡേഴ്സും തമ്മിലുള്ള ത്രില്ലറിനാണ് ഫറ്റോർദ ഒരുങ്ങുന്നത്.
Previous Post Next Post
Italian Trulli
Italian Trulli