കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് സ്വതന്ത്ര തൊഴിലാളി യൂണിയന് ഇനി പുതിയ നേതൃത്വം. ഇന്ന് ചെറുവാടി സീതി ഹാജി സൗധത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളായി മൊയ്‌തീൻ പുത്തലത്ത് (പ്രസിഡണ്ട് )
എസ് .കെ കുട്ടിഹസ്സൻ, ഉണ്ണിമോയി പി.പി , ഗുലാം ഹുസൈൻ കുറുവാടങ്ങൽ, ഷംസു പൂവ്വത്തിക്കണ്ടി (വൈസ് പ്രസിഡന്റ്) ശരീഫ് അക്കരപ്പറമ്പിൽ
(ജനറൽ സെക്രട്ടറി).അബ്ദു കണിയാത്ത് , സി.കെ അബ്ദുറസാഖ് , കരീം, ജമാൽ
നെച്ചിക്കാട്ട്,റഷീദ് പരപ്പിൽ , എ.പി.സി മുഹമ്മദ്, ശംസുദ്ധീൻ. ടി.പി (സെക്രട്ടറിമാർ ) കുഞ്ഞാൻ തൊട്ടിമ്മൽ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
ജനറൽ ബോഡി യോഗത്തിൽ ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത
വഹിച്ചു.മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കെ.വി.അബ്ദുറഹ്മാൻ
ഉദ്‌ഘാടനം ചെയ്തു.അബൂബക്കർ മൗലവി മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് പി.കെ മജീദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മജീദ് പുതുക്കുടി,എൻ. കെ അഷ്‌റഫ്,എസ് .എ നാസർ,വൈത്തല അബൂബക്കർ,
ജമാൽ ചെറുവാടി, മജീദ് മൂലത്ത്,സലാം ചാലിൽ സംസാരിച്ചു .
ഉണ്ണിക്കമ്മു മണക്കാടിയിൽ സ്വാഗതവും ശരീഫ് അക്കരപ്പറമ്പിൽ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR