ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതുതായി വന്ന ലഖ്‌നൗ ടീമിന് പേരിട്ടു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്ന പേരില്‍ ടീം 2022 ഐ.പി.എല്ലില്‍ മത്സരിക്കും. ലഖ്‌നൗ ടീമിന്റെ ഉടമയായ ആര്‍.പി.എസ്.ജി ഗ്രൂപ്പ് തലവന്‍ സഞ്ജീവ് ഗോയങ്കയാണ് പേര് പുറത്തുവിട്ടത്.
ലഖ്‌നൗ ടീമിന് അനുയോജ്യമായ പേര് കണ്ടുപിടിക്കുന്നതിനുവേണ്ടി ജനങ്ങളില്‍ നിന്ന് ആര്‍.പി.എസ്.ജി ഗ്രൂപ്പ് ഓണ്‍ലൈനായി അഭ്രിപ്രായങ്ങള്‍ തിരക്കിയിരുന്നു. അതിന്റെ ഭാഗമായാണ് സൂപ്പര്‍ ജയന്റ്‌സ് എന്ന പേര് ടീമിന് കൈവന്നത്.
' ലക്ഷക്കണക്കിന് ആരാധകര്‍ പേര് നിര്‍ദേശിച്ചു. എല്ലാവര്‍ക്കും ഒരുപാട് നന്ദി. നിങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ നിന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്ന പേര് ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു. നിങ്ങള്‍ നല്‍കിയ പിന്തുണ ഇനിയും തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.' സഞ്ജീവ് ഗോയങ്ക അറിയിച്ചു.
Tags:
SPORTS