ദില്ലി: ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായിട്ടാണ് അദ്ദേഹത്തിന് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ ജനറല്‍ ബിപിന്‍ റാവത്ത് മരണപ്പെട്ടത്.
ഗീതാ പ്രസ് പ്രസിഡണ്ട് രാധേ ശ്യാം ഖേംക, ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് പത്മഭൂഷണ്‍ പുരസ്‌ക്കാരം. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് പത്മശ്രീ സമ്മാനിക്കും.
Tags:
INDIA