Trending

വിവാദമായി ജില്ലാ സമ്മേളനങ്ങള്‍; ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്


കോവിഡ് കാലത്ത് നടത്തിയ പാർട്ടി ജില്ലാ സമ്മേളനങ്ങൾ വിവാദമായതിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. ഹൈക്കോടതി ഇടപെട്ട് കാസർകോട് ജില്ലാ സമ്മേളനം നിർത്തിവയ്പ്പിച്ചത് പാർട്ടിക്ക് ക്ഷീണമായിരിക്കെയാണ്, സെക്രട്ടറിയേറ്റ് ചേരുന്നത്. എല്ലാ വെള്ളിയാഴ്ചയും ചേരുന്ന സെക്രട്ടറിയേറ്റ് യോഗം മുന്‍കൂട്ടി വിളിച്ച് ചേര്‍ത്ത് പ്രതിരോധം തീര്‍ക്കാനാണ് പാര്‍ട്ടി തീരുമാനം.യുഡിഎഫും കോണ്‍ഗ്രസും ന്യൂനപക്ഷവിഭാഗങ്ങളെ നേതൃത്വത്തില്‍ നിന്ന് അകറ്റുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയുണ്ടാക്കിയ വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ഒപ്പം കെ റെയിൽ, രവീന്ദ്രൻ പട്ടയ വിവാദങ്ങളും യോഗത്തിൽ ഉയർന്നേക്കും.

Previous Post Next Post
Italian Trulli
Italian Trulli