Trending

രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു


ഞായറാഴ്ച ദിവസത്തെ കേസുകളെ അപേക്ഷിച്ച് 50,000 കേസുകളുടെ കുറവാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്.

രാജ്യത്തെ കൊവിഡ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെയായി റിപ്പോർട്ട്‌ ചെയ്തു. കഴിഞ്ഞ ദിവസം 2,55,874 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ദിവസത്തെ കേസുകളെ അപേക്ഷിച്ച് 50,000 കേസുകളുടെ കുറവാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. 614 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
പ്രതിദിന രോഗവ്യപന നിരക്ക് 15.52% മായി കുറഞ്ഞു.ദില്ലി, മുംബൈ, ബിഹാർ, ഗുജറാത്ത്, ഭോപാൽ തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിലെല്ലാം കൊവിഡ് കേസുകളിൽ കുറവുണ്ടായി. 

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകിരിച്ച കർണാടകത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു. മൂന്നാം തരംഗത്തിന്‍റെ തുടക്കത്തിൽ രോഗവ്യാപനം ഏറ്റവും രൂക്ഷമായിരുന്ന മഹാരാഷ്ട്രയിലും കണക്കുകൾ ഗണ്യമായി കുറഞ്ഞു.ദില്ലിയുൾപ്പടെ പത്ത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ഇന്ന് യോഗം ചേരും. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തും.

Previous Post Next Post
Italian Trulli
Italian Trulli