ഐടി പാർക്കുകളിൽ ബിയർ - വൈൻ പാർലറുകള്‍ തുറക്കുന്നതിലും തീരുമാനം വരും.
പഴങ്ങളിൽ നിന്നും വൈൻ ഉണ്ടാക്കാനുള്ള യൂണിറ്റുകൾ തുറക്കുന്ന കാര്യത്തിലും മദ്യ നയത്തിൽ പ്രഖ്യാപനമുണ്ടാകും.
മദ്യശാലകളിലെ തിരക്കൊഴിവാക്കാൻ കൂടുതൽ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് എക്സൈസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇതിന്റെ പശ്ചാലത്തിലാണ് 175 ഷോപ്പുകള്‍ പുതുതായി തുറക്കുന്ന കാര്യം സർക്കാർ പരിശോധിക്കുന്നത്.
മുൻപ് 375 ഔട്ട്ലെറ്റുകളാണ് ബെവ്ക്കോക്ക് ഉണ്ടായിരുന്നത്.
യുഡിഎഫ് സർക്കാരിന്റെ മദ്യനയവും ദേശീയ പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചതും മൂലം 100 ലധികം മദ്യശാലകള്‍ അടച്ചിരുന്നു.
പലതും മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നാട്ടുകാരുടെ പ്രതിഷേധം കാരണം ഉപേക്ഷിക്കുകയും ചെയ്തു.
നിലവിലെ ഔട്ട്‌ലെറ്റുകളിൽ തിരക്കുകൂടുന്ന സാഹചര്യത്തിൽ നല്ല സൗകര്യങ്ങളുള്ള പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള പ്രഖ്യാപനം പുതിയ മദ്യനയത്തിലുണ്ടാകും.
Tags:
KERALA