കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ഒരുറോഡ് കൂടി യാഥാർത്ഥ്യമായി വാർഡ് മെമ്പറും, പ്രദേശത്തെ സുമനസ്സുകളും പദ്ധതി ഏറ്റെടുത്തപ്പോൾ വാർഡിലെ ചാത്തപറമ്പ് - താഴെ ചാത്തപറമ്പ് റോഡ് ഗതാഗതയോഗ്യമായി.
ഒരു പ്രദേശത്തിൻ്റെ സ്വപ്നമാണ് ഇതോടെ പൂവണിയുന്നത് തികച്ചും സാധാരണക്കാർ താമസിക്കുന്ന പ്രദേശത്ത് റോഡ് വരുന്നതോടെ രോഗികൾ,കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ആശുപത്രിയിലേക്കും വിദ്യാലയത്തിലേക്കും ഗതാഗത സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും.
തെരെഞ്ഞെടുപ്പ് സമയത്ത് പ്രദേശത്തുകാർക്ക് നൽകിയ വാഗ്ദാനമാണ് മെമ്പർ നിറവേറ്റുന്നത് ഈ വർഷം നിർമ്മിച്ച റോഡ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി മുഴുവനായി കോൺഗ്രീറ്റ് ചെയ്യുകയും ചെയ്ത റോഡിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിൻ്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു.
ചടങ്ങിൽ
സി.പി ചെറിയമുഹമ്മദ്, എൻ.കെ സുഹൈർ, എം അബ്ദുല്ല കോയ എന്നിവർ സംസാരിച്ചു. കെ.സി.സി മുഹമ്മദ് അൻസാരി സ്വാഗതവും സി പി സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.
പ്രദേശത്തെ അബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത പരിപാടി ഇവടത്തുകാർ ഉത്സവാന്തരീക്ഷത്തിൽ ആഘോഷിച്ചു. മധുരപലഹാരവും പായസവും വിതരണം നടത്തി
ചടങ്ങിന് സി.പി കുഞ്ഞി, സമീർ പൂളക്കൽ, അക്ബർ സലീം എം, മജീദ് പൊയിലിൽ, ഇബ്രാഹിം സി.പി, ജസിൽ കെ.സി, അരിമ്പ്ര മജീദ്, ജാബിർ പി, മുഹമ്മദ് കുന്നത്ത്, റഷീദ് സി, അബ്ദുറഹിമാൻ കെ, ഫൈസൽ ടി, ഹനീഫ, സി.പി അബ്ബാസ്, സി.പി അസീസ്, ജാസിദ് കെ, ബഷീർ കണ്ണഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KODIYATHUR