കൂളിമാട് : മഹല്ല് സംവിധാനങ്ങളാണ് സമുദായത്തിന്റെ അടിസ്ഥാന പ്രതലമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ഇതിന് പ്രവാചകന്റെ കാലത്തോളം പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂളിമാട് മഹല്ല് കമ്മിറ്റി പണിത എറക്കോടൻ കളത്തിൽ ചെറിയ മോയിൻ ഹാജി സ്മാരക 'അനക്സ് ബിൽഡിംഗും' അറളയിൽ വൈത്തല അഹ്മദ് കുട്ടി മുസ്ലാർ സ്മാരക 'ഓഫീസും' ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ. പ്രസിഡന്റ് കെ.എ ഖാദർ മാസ്റ്റർ അധ്യക്ഷനായി.
യാത്രക്കാരികൾക്കുള്ള നിസ്കാര മുറിയുടേയും ക്രസ്റ്റ് കൂളിമാട്, പി.എം. ഫൗണ്ടേഷൻ സാറ്റലൈറ്റ് സെന്റർ, സൈൻ റിസോഴ്സ് സെന്റർ എന്നിവയുടേയും ഉദ്ഘാടനവും ചടങ്ങിൽവെച്ച് നടന്നു.
ദീർഘകാലം കമ്മിറ്റി പ്രസിഡണ്ടായിരുന്ന ഇ.എ മൊയ്തീൻ ഹാജി, എഞ്ചിനിയർ എ അഫ്സൽ എന്നിവരെ ആദരിച്ചു. കെട്ടിടത്തിന്റെ താക്കോൽ ഇ.കെ മൊയ്തീൻ ഹാജി തങ്ങൾക്ക് കൈമാറി. മുസാബക റൈഞ്ച് മത്സര കയ്യെഴുത്ത് വിജയി ടി.വി. മുഹമ്മദ് റഷിലിന് ഉപഹാരം നൽകി. കമ്മിറ്റിയുടെ സ്നേഹോപഹാരം ഭാരവാഹികൾ തങ്ങൾക്ക് സമർപ്പിച്ചു.
പി.കെ ഫിറോസ്, അശ്റഫ് റഹ്മാനി കൽപള്ളി, അബ്ദുൽ ജബ്ബാർ അൻവരി, ശരീഫ് ഹുസൈൻ ഹുദവി, കെ.ടി നാസർ, വാർഡ് മെംബർ കെ.എ റഫീഖ്, കെ ഖാലിദ് ഹാജി, ടി.സി മുഹമ്മദ്, ടി.വി ഷാഫി, സി.എ ശുകൂർ മാസ്റ്റർ, എൻ.എം ഹുസൈൻ, എൻ.പി ഹംസ മാസ്റ്റർ, എ.ജെ.കെ തങ്ങൾ സംസാരിച്ചു.
സെക്രട്ടറി കെ വീരാൻ കുട്ടി ഹാജി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.
Tags:
MAVOOR