മുക്കം: ഒറ്റമുറി കൂരയിൽ നിന്ന് മോചനം കാത്തുള്ള രണ്ട് വിദ്യാർത്ഥികളുടേയും അസുഖബാധിതയായ ഒരു വയോധികയുടേയും വർഷങ്ങളായുള്ള കാത്തിരിപ്പിന് അറുതിയാവുന്നു. നിരവധി പ്രശ്നങ്ങളിൽ പെട്ട് ദുരിതത്തിലായി സ്വന്തമായി ഒരിഞ്ച് സ്ഥലമോ വാസയോഗ്യമായ ഒരു വീടോ ഇല്ലാതിരുന്ന പന്നിക്കോട് സ്വദേശി എടപ്പറ്റ തങ്കമണിയുടേയും കുടുംബത്തിൻ്റെയും ദുരിതമകറ്റുന്നതിന് നാട്ടുകാർ മുൻകൈ എടുത്ത് രൂപീകരിച്ച കമ്മറ്റിയുടെ പ്രവർത്തനമാണിപ്പോൾ ഫലം കണ്ടത്.
തങ്കമണിയുടേയും
കുടുംബത്തിൻ്റെയും
കൂട്ടു സ്വത്തായ ഭൂമിയിലായിരുന്നു ഒരു കൊച്ചു ഷെഡിൽ
കഴിഞ്ഞ പതിനാറ് വർഷമായി മകൻ ശ്രീകാന്തും ഭാര്യ ഷബ്ന, 2 മക്കൾ തങ്കമണി എന്നിവരടങ്ങിയ കുടുംബവും കഴിയുന്നത്.
വൈദ്യുതി പോലും ഇല്ലാതെ പഠനത്തിന് പ്രയാസപ്പെടുന്ന പേര മകൾ സ്നിഗ്ദക്ക് വിവിത സന്നദ്ധ സംഘടനകൾ മുൻകൈ എടുത്ത് വിവിദ പഠന സാമഗ്രികളും വൈദ്യുതി കണക്ഷനും അന്ന് ലഭ്യമാക്കിയിരുന്നു. ഈ കുടിലിന്റെ ദയനീയതയ തിരിച്ചറിഞ്ഞ
തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീട് നിർമിക്കാൻ സഹായം തേടി ശ്രീകാന്ത് മുട്ടാത്ത വാതിലുകളില്ല. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും സ്വന്തമായി ഭൂമിയില്ലാത്തത് വിനയായി. ഈ കൂട്ടു സ്വത്ത് വീതം വയ്ക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ശ്രീകാന്തിൻ്റെ അമ്മയുടെ കുടുംബത്തിലുള്ള 5 പേർക്ക് അവകാശപ്പെട്ടതായിരുന്നു വീട് നിൽക്കുന്നതടക്കമുള്ള 30 സെന്റ് സ്ഥലം. എന്നാൽ ഈ ഭൂമി വീതം വയ്ക്കാൻ കഴിയാതിരുന്നതാണ്
പ്രശ്നം രൂക്ഷമാക്കിയത്.
ഇതോടെ നാട്ടുകാർ ചേർന്ന് മജീദ് പുതുക്കുടി കൺവീനറായ ആറംഗ
ജനകീയ കമ്മറ്റി രൂപീകരിക്കുകയായിരുന്നു. ഈ കമ്മറ്റി ബന്ധുക്കളുമായി കഴിഞ്ഞ ഒരു വർഷത്തിനിടെ നിരന്തരം ബന്ധപ്പെട്ട് സ്ഥലത്തിൻ്റെ വീതം വെപ്പ് പൂർത്തിയാക്കി ഭൂമി രജിസ്ട്രേഷനും നടത്തിയിട്ടുണ്ട്. തങ്കമണിക്കും കുടുംബത്തിനും വീട് നിർമ്മിക്കാനായി മറ്റൊരു സ്ഥലത്ത് ഭൂമിയും വാങ്ങിയിട്ടുണ്ട്. ഇനി വീട് നിർമ്മാണമാണ് ലക്ഷ്യം.ഇതിനായി മജീദ് പുതുക്കുടി ചെയർമാനും ബൈജു ഉണിക്കോരൻ കുന്നത്ത് ജനറൽ കൺവീനറും സി. ഫസൽ ബാബു ട്രഷററുമായി പുതിയ വീട് നിർമ്മാണ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.നിലവിൽ താമസിക്കുന്ന ഈ കൊച്ചു കൂരയിൽ 3 മാസം കൂടി താമസിക്കുന്നതിനാണ് അനുമതിയുള്ളത്. അതിന് മുൻപ് പുതിയ വീട് നിർമ്മിച്ച് അസുഖബാധിതയായ അമ്മയും രണ്ട് വിദ്യാർത്ഥികളുമടങ്ങുന്ന കുടുംബത്തെ പുതിയ വീട് നിർമ്മാണം പൂർത്തിയാക്കി അവിടേക്ക് മാറ്റണം.
അതിനുള്ള തീവ്രശ്രമത്തിലാണ് നാട്ടുകാരും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്ത് മുഖ്യ രക്ഷാധികാരിയും വാർഡ് മെമ്പർ രതീഷ് കളക്കുടിക്കുന്ന്,ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. സുഫിയാൻ, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്നത്ത്, ഷിഹാബ് മാട്ടു മുറി, എന്നിവർ രക്ഷാധികരികളാണ്
Tags:
KODIYATHUR