Trending

ഗതാഗത നിയന്ത്രണം; എടവണ്ണപ്പാറ വഴി മെഡിക്കൽ കോളേജിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക...!!!


ഫാറൂഖ് കോളേജ്-വാഴക്കാട് റോഡിൽ ഊർക്കടവ് ഭാഗത്ത് റോഡ് ഉപരിതലം ഇന്റർലോക്ക് ചെയ്യുന്നതിനാൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനഗതാഗതം ഇന്ന് (03-12-2021 വെള്ളി) രാത്രി 08.30 മുതൽ പണിതീരുംവരെ നിരോധിച്ചു. അരീക്കോട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ഇടശ്ശേരിക്കടവ് പാലംവഴി തിരിഞ്ഞ് ചെറുവാടി-മാവൂർ വഴിയും കോഴിക്കോട്ടുനിന്ന് അരീക്കോട് ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ മാവൂർ-ചെറുവാടി വഴി തിരിഞ്ഞും പോകണം.




ഫാറൂഖ് കോളേജ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കവണക്കല്ലുപാലം വഴി ചെറൂപ്പ- മാവൂർ-ചെറുവാടി-ഇടശ്ശേരിക്കടവ് വഴിയും ഫാറൂഖ് കോളേജ് ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ ഇടശ്ശേരിക്കടവ് പാലംവഴി തിരിഞ്ഞു ചെറുവാടി-മാവൂർ-ചെറൂപ്പ-കവണക്കല്ലുപാലം വഴിയും തിരിഞ്ഞുപോകണം.
Previous Post Next Post
Italian Trulli
Italian Trulli