Trending

പി.ടി.എമ്മിൽ 'പാസ് വേഡ് ' ക്യാമ്പ് സംഘടിപ്പിച്ചു


കൊടിയത്തൂർ : കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ സഹകരണത്തോടെ ദ്വിദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ്  ക്യാമ്പ്  'പാഡ് വേഡ്' സംഘടിപ്പിച്ചു. 

വിദ്യാർത്ഥികളിലെ കഴിവുകൾ കണ്ടെത്തുവാനും ഉപരിപഠന മേഖലകളിൽ തങ്ങളുടെ അഭിരുചിക്കനുസരിച്ച് ഭാവി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുവാനും വേണ്ടി വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസവും, സ്വഭാവ രൂപീകരണവും, പഠന മികവും ലക്ഷ്യമാക്കി സംഘടിപ്പിച്ച 
ക്യാമ്പിൻ്റെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ഷംലൂലത്ത് നിർവഹിച്ചു. ഗാന രചയിതാവും കലാ സാഹിത്യ പ്രവർത്തകനുമായ  കാനേഷ് പുനൂർ മുഖ്യാതിഥിയായി.

പി.ടി.എ പ്രസിഡൻ്റ് സി.പി.എ അസീസ്, അബൂബക്കർ മാസ്റ്റർ,സലീം മാസ്റ്റർ, ഒ. ഇർഷാദ് ഖാൻ, സി.പി സഹീർ, സഹർബാൻ കോട്ട എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ എം.എസ് ബിജു സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ കെ ഫഹദ് നന്ദിയും പറഞ്ഞു.

വിവിധ സെഷനുകൾക്ക് മുഹമ്മദ് റാഫി, താലിസ് പൂനൂർ, അഫ്സൽ മടവൂർ, നസീറ യൂനുസ്, നാസർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli