Trending

ഭക്ഷണശേഷം നിർബന്ധമായും എല്ലാവരും ചെയ്യേണ്ട ഒരു കാര്യം


ഭക്ഷണശേഷം ഒരാൾ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആയുർവേദം പറയുന്നുണ്ട്. എന്തൊക്കെ ഭക്ഷണമാണ് കഴിക്കേണ്ടത്, ഏത് സമയത്താണ് ഭക്ഷണം കഴിക്കേണ്ടത് എന്നതൊക്കെ ആയുർവേദത്തിലുണ്ട്. കൃത്യമായി ഇത് പിന്തുടരുന്നതിലൂടെ ആരോഗ്യം, ഉന്മേഷം, ഊർജം എന്നിവ ലഭിക്കും.

ഭക്ഷണശേഷം ഒരാൾ തീർച്ചയായും ചെയ്യേണ്ട ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് ആയുർവേദ ഡോക്ടർ നിതിക കോഹ്‌ലി. ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണശേഷം ഒരാൾ 100 സ്റ്റെപ്സ് നടക്കണമെന്നാണ് ഡോക്ടർ പറയുന്നത്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണെന്ന് അവർ പറഞ്ഞു.
ഭക്ഷണത്തിന് ശേഷമുള്ള 15 മിനിറ്റ് നടത്തം ശരീര ആരോഗ്യം മെച്ചപ്പെടുത്തുകയും വിവിധ ആരോഗ്യപ്രശ്നങ്ങൾ തടയുകയും ചെയ്യും. ദഹനത്തെ സഹായിക്കുകയും ഭക്ഷണത്തിനു ശേഷമുള്ള അലസത ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഡോക്ടർ പറഞ്ഞു.
ഭക്ഷണശേഷം നടക്കുന്നത് കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ആയുർവേദം വിശ്വസിക്കുന്നു. എന്നാൽ ഭക്ഷണശേഷം വേഗത്തിലുള്ള നടത്തം ഒഴിവാക്കണമെന്നും ഇത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നും ആയുർവേദം പറയുന്നു.
Previous Post Next Post
Italian Trulli
Italian Trulli