Trending

ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനു പിന്നാലെ രാജ്യത്ത് ജാഗ്രത; അഞ്ച് പേരുടെ പരിശോധനാഫലം ഇന്ന്


രണ്ട് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ജാഗ്രത തുടരുന്നു. പുതിയ വൈറസ് സ്ഥിരീകരിച്ച കർണാടക സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് രോഗകാരണമായത് ഒമിക്രോണ്‍ വൈറസാണോ എന്ന് ഇന്നറിയാം. 
കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ച രണ്ടു പേരുടെ സമ്പർക്ക പട്ടിക പരിശോധിച്ചതിൽ ദുബൈയിലേക്ക് മടങ്ങിയ ഒരാളിൽ നിന്ന് ആർക്കും രോഗം പകർന്നിട്ടില്ല. സമ്പർക്ക പട്ടികയിലുള്ള 264 പേർക്കും കോവിഡ് നെഗറ്റീവാണ്. 46 വയസുള്ള ആളുടെ സമ്പർക്ക പട്ടികയിൽ 218 പേരാണുള്ളത്. ഇതിൽ 5 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
രണ്ട് ദിവസത്തിനിടെ 7500ഓളം പേരാണ് ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയിട്ടുള്ളത്. ഡൽഹിയിൽ ആറ് പേരടക്കം പലരും കോവിഡ് പോസിറ്റീവായിട്ടുണ്ട്. ഒമിക്രോൺ സാന്നിധ്യമുണ്ടോയെന്ന് അറിയാൻ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനയിൽ നെഗറ്റീവായവർക്കും ശക്തമായ നിരീക്ഷണമാണ് ഒരുക്കിയിരിക്കുന്നത്.

പരിശോധന, നിരീക്ഷണം, നിയന്ത്രണം എന്നിവ ശക്തമാക്കാനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം.വാക്സിനേഷൻ വർധിപ്പിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ഐസിഎംആറും വ്യക്തമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണമെന്ന ആവശ്യം കർണാടക, ഡൽഹി സംസ്ഥാനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
Previous Post Next Post
Italian Trulli
Italian Trulli