Trending

രാജ്യത്ത് 9,216 പേര്‍ക്ക് കൂടി കോവിഡ്


ന്യൂഡല്‍ഹി
: രാജ്യത്ത് 9,216 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 5.6 ശതമാനo കുറവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത്‌ . കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്‌ കഴിഞ്ഞ ദിവസം 391 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 4,70,115 ആയി ഉയര്‍ന്നു .

രാജ്യത്തകമാനം ഇതുവരെ 3,46,15,757 പേരാണ് രോഗബാധിതരായത് . നിലവില്‍ 99,976 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ തുടരുന്നത് .8,612 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് മുക്തരായത് .ഇതോടെ ആകെ രോഗമുക്തര്‍ 3,40,45,666 ആയി. അതെ സമയം 4,700 പ്രതിദിന രോഗികളുമായി കേരളം തന്നെയാണ് മുന്നില്‍.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.80 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.84 ശതമാനവുമാണ്. രോഗമുക്തി നിരക്ക് 98.35 ശതമാനത്തില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,67,230 ഡോസ് വാക്സിന്‍ വിതരണം ചെയ്‌തതോടെ ആകെ വാക്‌സിനേഷന്‍ 125 .75 ( 1,25,75,05,514) കോടിയായി ഉയര്‍ന്നു.
Previous Post Next Post
Italian Trulli
Italian Trulli