Trending

പാവപ്പെട്ടവരുടെ ക്ഷേമം, കൊടിയത്തൂരിൽ സംസ്ഥാന സർക്കാറിന്റെ വാതിൽ പടി സേവന പദ്ധതിക്ക് തുടക്കമായി.


കൊടിയത്തൂർ : കേരളത്തിൽ തെരെഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വാതിൽപ്പടി സേവനത്തിന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 14 ചെറുവാടി ആലുങ്ങൽ ലക്ഷം വീട് കോളനിയിൽ വെച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ഷംലൂലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

രോഗിയായ തടായിൽ കോളനിയിലെ പാത്തോമയെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായത്തിന് അപേക്ഷ സമർപ്പിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

പ്രയാധിക്യം, ഗുരുതര രോഗം, ശാരീരിക മാനസിക വെല്ലുവിളി , അതി ദാരിദ്ര്യം തുടങ്ങി വിവിധ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവർക്കും അറിവില്ലായ്മ കൊണ്ടും മറ്റു പ്രശ്നങ്ങൾ കൊണ്ടും അടിസ്ഥാന സർക്കാർ സേവനങ്ങൾ യഥാ സമയം ലഭിക്കാതിരിക്കുകയും ചെയ്യുന്ന ജന വിഭാഗങ്ങൾക്കും സർക്കാർ സേവനങ്ങളും ജീവൻ രക്ഷാ മരുന്നുകളും സ്ഥിരമായി വീട്ടുപടിക്കൽ എത്തിക്കുവാൻ വേണ്ടിയുള്ള പദ്ധതിയാണ് വാതിൽപ്പടി സേവനം.

ക്ഷേമ പെൻഷനുകൾക്ക് വേണ്ടിയുള്ള മാസ്റ്ററിങ്‌, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷ പെൻഷൻ അപേക്ഷകൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള അപേക്ഷകൾ തുടങ്ങി ഗ്രാമ പഞ്ചായത്തിലെ 16 വാർഡുകളിലും കൃത്യമായ നെറ്റ് വർക്ക്‌ സൃഷ്ടിച്ച് ഓരോ വീടുകളിളും തിരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർ സദാ നിരീക്ഷണം നടത്തി സഹായം ചെയ്തു കൊണ്ടിരിക്കുന്ന തരത്തിൽ ആണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

ഓരോ വാർഡുകളിലും വിവിധ സ്‌ക്വാഡുകൾ ആയി ഗ്രാമ പഞ്ചായത്ത്‌ ചെയ്യുന്ന വ്യക്തിഗത സേവനങ്ങൾ ഉൾകൊള്ളിച്ച് തയ്യാർ ആക്കിയ ബ്രോഷർ, ലാപ്ടോപ് ഉൾപ്പെടെയുള്ള സാമഗ്രികളുമായി വീട്ടു മുറ്റത്തു കൂടി സഞ്ചരിച്ച് അർഹരെ കണ്ടെത്തി അവിടെ വെച്ച് തന്നെ ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കുകയുമാണ് വാതിൽ പടി സേവനത്തിന്റെ അദ്യ ഘട്ടം.

പരിപാടിയിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കരീം പഴങ്കൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ ആയ എം ടി റിയാസ് ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ആയ കെ.ജി സീനത്ത്, ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, കെ.പി അബ്ദുറഹ്മാൻ, കെ.ടി മൻസൂർ, ശംസുദ്ധീൻ ചെറുവാടി, എൻ രവീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലിസ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post
Italian Trulli
Italian Trulli