Trending

ഒമ്പതാം തരത്തിനും രാജകീയ വരവേൽപ്; വേറിട്ട് പി.ടി.എം പ്രവേശനോത്സവം


കൊടിയത്തൂർ : എട്ട്, പത്ത് ക്ലാസുകൾക്ക് പിന്നാലെ വിദ്യാലയത്തിലെത്തിയ ഒമ്പതാം തരം വിദ്യാർത്ഥികൾക്കും ഉജ്ജ്വല വരവേൽപ്പൊരുക്കി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ.

ബാൻ്റ് മേളവും, ബാല്യകാലത്തെ ഓർമ്മകൾ ആവിഷ്കരിച്ചും മധുരം നൽകിയും കലാ പരിപാടികളോടെയും പ്രവേശനോതസവം പ്രൗഢമായി.


കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സി.പി.എ അസീസ് അധ്യക്ഷനായി. മാന്ത്രികൻ സിറാജ് നടുവണ്ണൂർ മുഖ്യാതിഥിയായി.

കെ മറിയുമ്മ കുട്ടി, സജി വി തോമസ്, ഇ.ടി മജീദ്, കെ ഖാലിദ്, കെ.കെ അബ്ദുൽ ഗഫൂർ, വിദ്യാർത്ഥി പ്രതിനിധി ജിസ്മി മഹ്റൂഫ് സംസാരിച്ചു. പ്രധാനാധ്യാപകൻ ജി സുധീർ സ്വാഗതവും കൺവീനർ സലീം കൊളായി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli