Trending

മുക്കം ഓർഫനേജ് വിദ്യാർത്ഥികളുടെ ഒഴിവുസമയങ്ങൾക്ക് കൂട്ടാവാൻ നിറവാർന്ന പുസ്തകങ്ങൾ ശേഖരിച്ചു നൽകി മുക്കം എം.എ.എം.ഒ കോളേജിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ


മുക്കം : മണാശ്ശേരി എം എ എം ഒ കോളേജിലെ നാഷണൽ സർവീസ് സ്കീം ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പഠനോപകരണങ്ങളും ലൈബ്രറി പുസ്തകങ്ങളും ശേഖരിച്ചു നൽകി കോളേജ് മാനേജ്മെന്റിന്റെ തന്നെ കീഴിൽ ഉള്ള ഓർഫനേജിലെ കുട്ടികൾക്ക് വേണ്ടിയാണ് ഇവ ശേഖരിച്ചത്.



സെക്രട്ടറിമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പുസ്തകങ്ങളും മറ്റു പഠനോപകരണ ശേഖരണത്തിൽ നാഷണൽ സർവീസ് സ്കീം മുഴുവൻ വോളണ്ടീയർമാരും പങ്കെടുത്തു.

നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ അനീസ് സെക്രട്ടറിമാരായ ശറഫുദ്ധീൻ,ഇർഷാദ്, ദിൽഫ, ദേവിക എന്നിവർ ഉൾപ്പടെ മറ്റു നാഷണൽ സർവീസ് സ്കീം അംഗങ്ങളും പങ്കെടുത്തു

Previous Post Next Post
Italian Trulli
Italian Trulli