Trending

മലയോര മേഖലയിൽ സെഞ്ചുറിയുമായി തക്കാളി


കൊടിയത്തൂർ :മലയോര മേഖലയിൽ പച്ചക്കറികൾക്ക്   ക്രമാതീതമായ  വില വർധിക്കുകയാണ് .തക്കാളിക്ക് കഴിഞ്ഞ ദിവസം നൂറ് കടന്നു

_കൊടിയത്തൂർ, കാരശ്ശേരി, മുക്കം, തിരുവമ്പാടി  തുടങ്ങിയ പ്രദേശങ്ങളിലാണ്  വിപണിയില്‍  തക്കാളിക്ക് 100 രൂപ വരെ വിലയെത്തിയിരിക്കുന്നത്._

_പച്ചക്കറി ഉൽപ്പന്നങ്ങള്‍ക്ക് പ്രധാനമായി ആശ്രയിക്കുന്ന തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മഴയാണ് വിലവര്‍ധനവിന് പ്രധാന കാരണം. മഴ കാരണം തക്കാളിയുടെ ഗുണനിലവാരം ഇല്ലാതാവുകയും വിളകൾ നശിക്കുകയും ചെയ്തു .മലയോര മേഖലയിലുള്ളവർ  ഏറ്റവും കൂടുതൽ ഭക്ഷണാവിശ്യത്തിന്‌ തക്കാളി ഉപയോഗിക്കാറുണ്ട് .വിപണിയിൽ വില വർധിച്ചതോടെ മാലയോരവാസികൾ പ്രയാസത്തിലായിരിക്കുകയാണ്.തക്കാളിക്ക് പുറമെ മറ്റു പച്ചക്കറികൾക്കും തുടരെ വില വർദിച്ചുകൊണ്ടിരിക്കുകയാണ് തക്കാളിയുടെ വില ഇനിയും വർദ്ധിക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്_

Previous Post Next Post
Italian Trulli
Italian Trulli