Trending

താമരശ്ശേരിയിൽ വീണ്ടും യുവതിക്ക് നേരെ വളർത്തുനായയുടെ അക്രമണം


താമരശ്ശേരി:അമ്പായത്തോട്ടിൽ നായയുടെ കടിയേറ്റ് യുവതിക്ക് സാരമായി പരിക്കേറ്റു.നേരത്തെ നിരവധി പേരെ കടിച്ച  വെഴുപ്പൂർ എസ്‌റ്റേറ്റ് ഉടമ ജോളി തോമസിൻ്റെ  ചെറുമകൻ റോഷൻ്റെ വളർത്തുനായയാണ് റോഡിൽ വെച്ച് യുവതിയെ കടിച്ചത്.

_അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്.ഏതാനും ദിവസം മുമ്പ് അനാഥനായ പ്രഭാകരന് നായയുടെ കടിയേറ്റതിനെ തുടർന്ന്  മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നു._

_ഇതിന് മുമ്പും പലർക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും, വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുകയാണ് ചെയ്തത്.നായയുടെ അക്രമം തുടർക്കഥയായത് കാരണം നാട്ടുകാർ രോഷാകുലരായി, നായയുടെ ഉടമക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഉടമയെ അറസ്റ്റ് ചെയ്തത്_

Previous Post Next Post
Italian Trulli
Italian Trulli