Trending

സൗജന്യ മെഡിക്കല്‍ ക്യാമ്പും ഇ-ശ്രം രജിസ്ട്രേഷനും നാളെ പന്നിക്കോട്,

അസംഘടിത തൊഴിലാളികള്‍ക്ക് ആശ്വാസവുമായി കൊടിയത്തൂരിലെ വാര്‍ഡ് മെമ്പര്‍മാര്‍.


കൊടിയത്തൂര്‍ : അസംഘടിത തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പും ഇ-ശ്രം രജിസ്ട്രേഷന്‍ കേമ്പും ഒരുക്കി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് മേഖലയിലെ മൂന്ന് വാര്‍ഡ് മെമ്പര്‍മാര്‍.

കേരള തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ 3, 8, 9 വാര്‍ഡ് മെമ്പര്‍മാരായ ശിഹാബ് മാട്ടുമുറി, രതീഷ് കളക്കുടിക്കുന്നത്ത്, ബാബു പൊലുക്കുന്നത്ത് എന്നിവര്‍ സംയുക്തമായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.


നവംബര്‍ 29 തിങ്കള്‍ രാവിലെ 10 മണി മുതല്‍ പന്നിക്കോട് ഹിദായത്തു സ്വിബ്യാന്‍  സുന്നി സെക്കണ്ടറി മദ്രസയിലാണ് ഒരുങ്ങുക. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശംലൂലത്ത് ഉദ്ഘാടനം ചെയ്യും.

ജനറല്‍ മെഡിസിന്‍, നേത്ര പരിശോധനാ ക്യാമ്പ്, സൗജന്യ മരുന്ന് വിതരണം എന്നിവയുള്‍പ്പടെയുള്ള സേവനങ്ങള്‍ മെഡിക്കല്‍ ക്യാമ്പില്‍ ഉണ്ടാവുമെന്ന് ക്യാമ്പ് ചെയര്‍മാന്‍ ശിഹാബ് മാട്ടുമുറി പറഞ്ഞു.

അസംഘടിത തൊഴിലാളികളെ ഇ-ശ്രം രജിസ്ട്രേഷന്‍ നടത്തി തൊഴില്‍ കാര്‍ഡ് നല്‍കുമെന്ന് താമരശ്ശേരി താലൂക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ശ്രീകുമാര്‍ അറിയിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ടവര്‍ക്ക് 85920 71066,  94950 90378 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാം.
Previous Post Next Post
Italian Trulli
Italian Trulli