Trending

കൊടിയത്തൂർ - ചെറുവാടി റോഡ് ദുരവസ്ഥ മാറ്റണം:വ്യാപാരികൾ


കൊടിയത്തൂർ:കൊടിയത്തൂർ മുതൽ ചെറുവാടി വരെയുള്ള റോഡിന്റെ  ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് കൊടിയത്തൂർ യൂണിറ്റ് കെ. വി. വി.എസ് യോഗം ആവശ്യപ്പെട്ടു

_ടി.കെ ഹനീഫ അധ്യക്ഷത വഹിച്ചു. സ്കൂൾ തുറന്നത് കൊണ്ട് കുട്ടികൾക്ക് നടക്കാൻ പോലും പറ്റാത്ത രീതിയിൽ പൊട്ടിപൊളിഞ്ഞ റോഡിൽ  ട്രാഫിക്ക് ജാമും കൂടിയാകുമ്പോൾ യാത്ര ദുസ്സഹമാകുന്നു .ഇതിന് അടിയന്തിര പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു._

_വ്യാപാരി  വ്യവസായി ഏകോപന  സമിതി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി.  ചടങ്ങിൽ കെ കുട്ടിഹസൻ,കെ കെസി ഗഫൂർ,സി പി മുഹമ്മദ്,ബാസിത്ത് കെ എന്നിവർ സംസാരിച്ചു.ട്രഷറർ അബ്ദുൽ ഹമിദ് ചാലക്കൽ  നന്ദി പറഞ്ഞു_

Previous Post Next Post
Italian Trulli
Italian Trulli