Trending

കൊടിയത്തൂർ എമിറേറ്റ്സ് ഫോറം എക്സലൻസ് അവാർഡ് സമ്മാനിച്ചു.


ദുബൈ : അക്കാദമിക മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കായി കൊടിയത്തൂർ എമിററ്റ്സ് ഫോറം ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് സമ്മാനിച്ചു.  ദുബൈ ഹീരിയട്ട് വാട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ  ഒന്നാം റാങ്കോടെ ബിരുദം നേടിയ റിദ മഹമൂദാണ് ഈ വർഷത്തെ അവാർഡ് ജേതാവ്.

കൊടിയത്തൂർ എമിറേറ്റ്സ്  ഫോറം പ്രസിഡന്റ് സി.പി ബഷീർ അവാർഡ് സമ്മാനിച്ചു. എമിറേറ്റ്സ് ഫോറം ജനറൽ സെക്രട്ടറി യാസർ മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു.


കെ ടി മഹമൂദ് അഹമദ്, അഷറഫ് എള്ളങ്ങൽ, പി.വി കമാൽ , കെ.സി.സി ജാസിം, ഷഹദ് കൊടിയത്തൂർ, നിഷാദ് കിളിക്കോട്ട്, അബ്ശാദ് കണ്ണാട്ടിൽ, ഇ ശംസുദ്ധീൻ എന്നിവർ അനുമോദന പ്രസംഗം നടത്തി. എമിറേറ്റ്സ് ഫോറം ട്രഷറർ നസ്റുല്ല മാളിയത്തറ സ്വാഗതവും അവാർഡ് ഇവന്റ് കോ - ഓർഡിനേറ്റർ ബാസിൽ പള്ളിത്തൊടിക നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli