Trending

അസംഘടിതരായ തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനുള്ള 'ഇ- ശ്രം' ക്യാമ്പ് നടത്തി.


കൊടിയത്തൂർ : കേന്ദ്ര തൊഴിൽ മന്ത്രാലയം നടപ്പിലാക്കുന്ന അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റബേസ് തയ്യാറാക്കുന്നതിൻ്റെയും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിൻ്റെയും ഭാഗമായുള്ള ഇ- ശ്രം പോർട്ടലിൽ രജിസ്ട്രേഷൻ നടത്തുന്നതിന് വേണ്ടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിൽ വാർഡ്തല ഇ-ശ്രം ക്യാമ്പ്  സംഘടിപ്പിച്ചു.

വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് പി.പി ഉണ്ണിക്കമ്മു, അഹമ്മദ്ക്കുട്ടി കെ, ആലിക്കുട്ടി ഇ, പി.പി അബ്ദുനാസർ, അബ്ദു പി.പി, റഷീദ് ചേപ്പാലി, ഗഫൂർ, ശബീർ പി.വി  എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli