Trending

കൊടിയത്തൂർ ഫാമിലി ഹെൽത്ത് സെന്ററിന് മെഡിസിൻ കവർ നൽകി.


കൊടിയത്തൂർ : കൊടിയത്തൂർ പി.ടി.എം ഹൈസ്കൂൾ പ്രവൃത്തിപരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ ഫാമിലി ഹെൽത്ത് സെന്ററിലേക്ക് വിദ്യാർത്ഥികൾ നിർമ്മിച്ച മെഡിസിൻ കവറുകൾ കൈമാറി. ഹെൽത്ത് സെന്ററിൽ വെച്ച് നടന്ന പരിപടിയിൽ മെഡിക്കൽ ഓഫീസർ ഡോ: ബിന്ദു സ്കൂളിലെ വിദ്യാർത്ഥിനി ഗായത്രി, വർക്ക് എക്സ്പിരിയൻസ് ടീച്ചർ സറീന ടീച്ചർ എന്നിവരിൽ നിന്ന് കവറുകൾ ഏറ്റുവാങ്ങി.

ചടങ്ങിൽ ഫാർമസിസ്റ്റ് ശാലിനി, അജിത് കുമാർ, രജനി, ആമിന, ഷംന, ബിൻസി വാഫിർ, സ്കളിലെ സീനിയർ അധ്യാപകൻ പി.സി അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ വർഷങ്ങളിലും ഇത് പോലെ മെഡിസിൻ കവർ നിർമ്മിച്ചു നൽകിയിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli