Trending

'ബ്ലു വെയില്‍’ ഗെയിം ഡിലീറ്റ് ചെയ്തു; ശരീരത്തില്‍ മുറിവേല്‍പിച്ച വിദ്യാര്‍ഥി ആശുപത്രിയില്‍


ഫറോക്ക്:
  ഫോണില്‍ നിന്ന് നിരോധിത ഗെയിം ഡിലീറ്റാക്കിയതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥി ശരീരത്തിലാകമാനം ആയുധം ഉപയോഗിച്ച്‌ മുറിവേല്‍പിച്ചു. 

ഫറോക്കിനടുത്ത് വിദ്യാര്‍ഥിയുടെ വീട്ടില്‍ വെച്ചാണ് സംഭവം.സഹോദരി കഴിഞ്ഞ ഞായറാഴ്ച വീട്ടിലെ ഫോണില്‍ നിന്നും ബ്ലു വെയില്‍ എന്ന നിരോധിത ഗെയിം ഡിലീറ്റാക്കിയിരുന്നു. 

ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥി സ്വന്തം ശരീരത്തില്‍ മുറിവുകളേല്‍പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥി അപകടനില തരണം ചെയ്തു.
Previous Post Next Post
Italian Trulli
Italian Trulli