Trending

കഴുത്തൂട്ടിപ്പുറായ കെ.എം മുഹമ്മദ് ഹാജി മെമ്മോറിയൽ ജി. എൽ. പി. സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു


കൊടിയത്തൂർ:
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ 16 വർഷം പ്രസിഡൻ്റ് പദവി അലങ്കരിച്ച കെ. എം. മുഹമ്മദ് ഹാജിയുടെ കുടുബം സ്കൂളിനായി സമ്മാനിച്ച ഭൂമിയിൽ സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി നിർമ്മിച്ച ഗവൺമെൻറ് എൽ.പി. സ്കൂൾ  കഴുത്തൂട്ടിപ്പുറായ- രണ്ട് ക്ലാസ് റൂമുകളുടെ കെട്ടിടോദ്ഘാടനം  ഇന്ന് രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് ബഹുമാനപ്പെട്ട കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്തിൻ്റെ അധ്യക്ഷതയിൽ ബഹു: തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ  ലിൻ്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.




പ്രസ്തുത ചടങ്ങിൽ എസ്.എസ്.കെ.ജില്ലാ പ്രോഗ്രാം ഓഫീസർ വി വസീഫ് പദ്ധതി വിശദീകരണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ കലാം ആസാദ് മാസ്റ്റർ, അബ്ദുൽകരീം പഴങ്കൽ (കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ആയിഷ ചേലപുറത്ത് (ചെയർപേഴ്സൺ ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ),ദിവ്യ ഷിബു (ചെയർപേഴ്സൺ വികസന സ്റ്റാൻൻ്റിംഗ് കമ്മറ്റി ),സുഹ്റ വെള്ളങ്ങോട്ട് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), അഡ്വ: സുഫിയാൻ ചെറുവാടി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ഫസൽ കൊടിയത്തൂർ (16-ാംവാർഡ് മെമ്പർ),കെ എം അബ്ദുൽ കരീം,  ഓംകാര നാഥൻ. പി (എ.ഇ.ഓ.മുക്കം),സി. ടി.സി. അബ്ദുള്ള, കെ. ഹസ്സൻകുട്ടി, എം.പി. അബ്ദുൽ മജീദ്, കെ.ടി അബ്ദുല്ല മാസ്റ്റർ, ആഷിഖ് പുതിയോട്ടിൽ, എം.എ.ഹക്കീം മാസ്റ്റർ. വി.വി.നൗഷാദ്, ശിഹാബ് തൊട്ടിമ്മൽ തുടങ്ങിയവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി റിയാസ് സ്വാഗതവും, പി ടി എ പ്രസിഡന്റ്‌ എ.കെ റാഫി  നന്ദിയും പറഞ്ഞു.

Previous Post Next Post
Italian Trulli
Italian Trulli