Trending

"ഓർമയിലെ പൊറ്റശ്ശേരി" പുസ്തകം പ്രകാശനം നിർവഹിച്ചു.


ജാഫർ കൈക്കലാടൻ രചിച്ച "ഓർമയിലെ പൊറ്റശ്ശേരി "എന്ന പുസ്തകത്തിന്റെ പ്രകാശനം 28-11-21 ഞായറാഴ്ച പൊറ്റശ്ശേരി സ്നേഹാലയത്തിൽ വെച്ച് ആദ്യ കോപ്പി പ്രശസ്ത വാഗ്മിയും രാഷ്ട്രീയ നിരീക്ഷകനുമായ ഹമീദ് ചേന്ദമംഗല്ലൂരിന് നൽകി മാധ്യമം, മീഡിയ വൺ ചീഫ് എഡിറ്റർ ഒ: അബ്ദുറഹിമാൻ സാഹിബ് നിർവഹിച്ചു.

മുക്കം മുനിസിപ്പാലിറ്റി കൗൺസിലർ എം മധു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്ത്കാരൻ പി.ടി. കുഞ്ഞാലി മാസ്റ്റർ പുസ്തകത്തെ പരിചയപ്പെടുത്തി കൊണ്ട് സംസാരിച്ചു.

മുക്കം മുനിസിപ്പാലിറ്റി കൗൺസിലർമാരായ ഗഫൂർ മാസ്റ്റർ, റംല ഗഫൂർ, വി സജികുമാർ (ഡി.എഫ്.ഒ ), ഒ ഷരീഫുദ്ധീൻ (പ്രിൻസിപ്പാൾ ചേന്ദമംഗല്ലൂർ ഹയർ സെകൻഡറി സ്കൂൾ), ഗഫൂർ മാസ്റ്റർ (സ്നേഹാലയം പൊറ്റശ്ശേരി), ശിവൻ പൊറ്റശ്ശേരി, രാജേഷ് പി (സംഘമിത്ര പൊറ്റശ്ശേരി), ജിതിൻ എം.എം ( ജയ്ഹിന്ദ് പൊറ്റശ്ശേരി ), ജഹാസ് (ഫൈറ്റേസ് പൊറ്റശ്ശേരി ), കെ.വി മുജീബ് (സി.എച്ച് കൾച്ചറൽ സെന്റർ പൊറ്റശ്ശേരി ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. (പ്രസാധകർ ചങ്ക്സ് പൊറ്റശ്ശേരി).
Previous Post Next Post
Italian Trulli
Italian Trulli