Trending

ചങ്ക്: ചെറുവാടി ഗവ.സ്കൂളിൽ കൗമാര ശാക്തീകരണ പരിശീലനം.


ചെറുവാടി : ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡ്യൂകെയർ  നടപ്പാക്കുന്ന  ചങ്ക് പദ്ധതി (Campaign for Healthy Adoloscence Nurturing Kozhikod ) യുടെ ഭാഗമായി ചെറുവാടി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ കൗമാര ശാക്തീകരണ പരിശീലനം സംഘടിപ്പിച്ചു.


പി.ടി.എ പ്രസിഡന്റ് സി.വി റസാഖ് ഉദ്ഘാടനം നിർവഹിച്ചു. ഡോ. എ.പി അബ്ദുള്ളകുട്ടി പരിശീലന ക്ലാസിന് നേത്രത്വം നൽകി. സീനിയർ അസിസ്റ്റന്റ് എം.എൻ നിഷ അധ്യക്ഷത വഹിച്ചു. ആയിഷ ചേലപ്പുറത്ത്, വി.പി ശശീന്ദ്രൻ, എഡ്യൂകെയർ കൺവീനർ ഹസീന, അബ്ദുൽ മജീദ്, നജീബ് എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli