Trending

ജീറോഡ് ഹെവന്‍സ് ഫെസ്റ്റ്: 'ഓണ്‍സ്റ്റേജ്-21' വിജയികളെ ആദരിച്ചു.


ഗോതമ്പറോഡ് : ഗോതമ്പറോഡ് ഹെവന്‍സ് പ്രീ സ്‌കൂള്‍ സംഘടിപ്പിച്ച 'ഓണ്‍സ്റ്റേജ് ഹെവന്‍സ് ഫെസ്റ്റ് 2021'  സമാപിച്ചു. കോവിഡ് കാലത്ത് ഓണ്‍ലൈനില്‍ സംഘടിപ്പിച്ച കലാ വൈജ്ഞാനിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണോദ്ഘാടനം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍ നിര്‍വഹിച്ചു.

ഫെസ്റ്റിനോടനുബന്ധിച്ച് രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച ഫാമിലി ക്വിസ്, സ്വാതന്ത്ര്യദിന മത്സരങ്ങള്‍ എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ഹെവന്‍സ് മാനേജര്‍ പി അബ്ദുസത്താര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

ഗോതമ്പറോഡ് എ.എം.ഐ ഹാളില്‍ ഹെവന്‍സ് പ്രീ സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ സാലിം ജീറോഡ് അധ്യക്ഷത വഹിച്ചു. മസ്ജിദുൽ മഅവ ഖത്വീബ് ഹംസ മൗലവി ലക്കിടി, സി.പി സാദിഖ് റഹ്‌മാന്‍, എം.ടി സൈഫുന്നിസ, കെ.ജി ഷാഹിന എന്നിവര്‍ സംസാരിച്ചു. ഹെവന്‍സ് ജീറോഡ് പ്രന്‍സിപ്പല്‍ ടി.കെ സുമയ്യ സ്വാഗതവും ഹസീന ടീച്ചര്‍ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli