Trending

ബാലതാരങ്ങള്‍ക്ക് ജന്‍മനാട്ടില്‍ സ്വീകരണമൊരുക്കി വെല്‍ഫെയര്‍ പാര്‍ട്ടി


വെസ്റ്റ് കൊടിയത്തൂര്‍ : കേരള വിദ്യാഭ്യാസ വകുപ്പ് SCRT സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ കാരറ്റ് ക്രിയേഷന്‍ നിര്‍മിച്ച ഹ്രസ്വ ചിത്രങ്ങളില്‍  പ്രധാന വേഷമിട്ട മൂന്നു ബാലതാരങ്ങളെ വെല്‍ഫെയര്‍ പാര്‍ട്ടി ആദരിച്ചു.

വെസ്റ്റ് കൊടിയത്തൂര്‍ യൂണിറ്റ് സംഘടിപ്പിച്ച അനുമോദനയോഗത്തില  ജിബിന്‍ ഉസ്മാന്‍, ഫ്രയ ഫൈസല്‍, ആദിദേവ്  എന്നീ ബാല താരങ്ങളെയാണ് ആദരിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി ഉപഹാരം സമ്മാനിച്ചു.

ക്യാരറ്റ് ഫിലിം അക്കാദമി ഡയറക്ടര്‍ റസാഖ് വഴിയോരം  അനുമോദന ഭാഷണം നിർവഹിച്ചു. മണ്ഡലം മീഡിയ സെക്രടറി സാലിം ജി റോഡ് മുഖ്യാതിഥിയായി.

പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.ടി ഹമീദ്, ഫിലിം സംവിധായകന്‍ അനില്‍ ചുണ്ടേല്‍, അബൂബക്കര്‍ ചാലക്കല്‍,  തിരക്കഥാ കൃത്ത് ബാസിത് കൊടിയത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

റസാഖ് വഴിയോരം സംവിധാനം ചെയ്ത 'ഇഷ്ടം' അനില്‍ ചുണ്ടേല്‍ സവിധാനം ചെയ്ത 'പാഠം മൂന്ന്' അതീഖുറഹ്‌മാന്‍ വാടിക്കല്‍ കഥയെഴുതി അമീന്‍ വേങ്ങര സംവിധാനം ചെയ്ത 'ദൂത്'എന്നീ ആനിമേഷന്‍ ചിത്രങ്ങളിലാണ് ബാലതാരങ്ങള്‍ വേഷമിട്ടത്. യൂണിറ്റ് പ്രസിഡന്റ് എം. എ ഹകീം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി എം. വി. മുസ്തഫ സ്വാഗതവും അസി. സെക്രട്ടറി മന്‍സൂര്‍ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli