Trending

കേന്ദ്ര തൊഴിൽ മന്ത്രാലയം നടപ്പിലാക്കുന്ന ഇ- ശ്രം പോർട്ടലിൽ അസംഘടിതരായ തൊഴിലാളികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.


കൊടിയത്തൂർ : രാജ്യത്തു അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റബേസ് തയ്യാറാക്കുന്നതിൻ്റെയും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിൻ്റെയും ഭാഗമായുള്ള ഇ- ശ്രം പോർട്ടലിൽ രജിസ്ട്രേഷൻ നടത്തുന്നതിന് വേണ്ടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറുടെയും  ചെറുവാടി അക്ഷയ സെന്റെറിൻ്റെയും ആഭിമുഖ്യത്തിൽ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.


രജിസ്ട്രർ ചെയ്ത തൊഴിലാളികൾക്ക് ക്യാമ്പിൽ വെച്ച് ഏകീകൃത തൊഴിൽ കാർഡ് വിതരണം ചെയ്തു. ക്യാമ്പിന് വാർഡ് വികസന സമിതി അംഗം അഹമ്മദ് കുട്ടി പൂളക്കത്തൊടി നേതൃത്വം നൽകി.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാർഡിലെ മെമ്പറുമായ ഷംലൂലത്ത് ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ടി റിയാസ്, ആയിശ ചേലപ്പുറത്ത്,  മെമ്പർമാരായ ശിഹാബ് മാട്ടുമുറി, ഫസൽ കൊടിയത്തൂർ തുടങ്ങിയവർ  സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli