Trending

ഹരിത പഞ്ചായത്തിൽ മാലിന്യകൂമ്പാരം


നാഥനില്ലാത്ത അവസ്ഥയാണന്ന് എൽ.ഡി.എഫ്

കൊടിയത്തൂർ : _കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മാലിന്യം നിറയുന്നു.പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും മാലിന്യം റോഡിലേക്കും പൊതുയിടങ്ങളിലേക്കും വലിച്ചെറിയുകയാണ്. ഹരിതകലണ്ടർ പഞ്ചായത്തിലെ എല്ലാ വീടുകളിലും ഒട്ടിച്ചെങ്കിലും ' പ്ലാസ്റ്റിക്  മാലിന്യങ്ങളും , മറ്റ് മാലിന്യങ്ങളും വീടുകളിൽ നിന്നും ശേഖരിക്കുന്നതേയില്ല. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥമൂലം ഹരിത കർമ്മ സേനാംഗങ്ങൾക്ക് ജോലിയില്ലാതായപ്പോൾ  തൊഴിലുറപ്പ് പണിക്കു പോവുകയാണിപ്പോൾ._

_കൊടിയത്തൂർ - പന്നിക്കോട് റോഡിലെ മാട്ടു മുറിയിലെ റോഡരികിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യച്ചാക്കുകളാണിത്. പഞ്ചായത്ത് നോക്കുകുത്തിയായി നിൽക്കുന്നു , ആരോടു പറയാൻ,ആരു കേൾക്കാൻ , നാഥനില്ലാത്ത അവസ്ഥയാണ് പഞ്ചായത്തിൽ എന്ന് എൽ ഡി എഫ്_

_മാലിന്യശേഖരണത്തിൽ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥക്കെതിരെ ശക്തമായ ജനവികാരം ഉയർന്നു വരുന്നുണ്ട്. ചുള്ളിക്കാപറമ്പിലെ മിനി എം സി എഫ് കെട്ടിടത്തിലും മാലിന്യ കൂമ്പാരം കെട്ടിക്കിടക്കുകയാണ്_

Previous Post Next Post
Italian Trulli
Italian Trulli