Trending

സഹകരണ മേഖല നാടിന്റെ വികസന പ്രവർത്തനത്തിന്റെ ചാലകശക്തി: മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. ബാങ്കിന്റെ കോക്കനട്ട് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.


കൊടിയത്തൂർ : സഹകരണ മേഖല നാടിന്റെ വികസന പ്രവർത്തനത്തിന്റെ ചാലകശക്തിയാണെന്നും,തിരുവമ്പാടിയുടെ ടൂറിസം മേഖലിയിലെ വികസനത്തിന് സർവ വിധ പിന്തുണയും നൽകുമെന്നും കേരള പൊതുമരാമത്ത് - ടൂറിസം വകുപ്പുമന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പന്നിക്കോട് പുതുതായി നിര്‍മ്മിച്ച നാളികേര കോംപ്ലക്സ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നുഅദ്ദേഹം. മലയാളികളുടെ നിത്യജീവിതത്തിന്‍റെ ഭാഗമായ വെളിച്ചെണ്ണയില്‍ ഒരുതരത്തിലുമുള്ള മായമോ, മറ്റ് മാലിന്യങ്ങളോ കലരാത്തവിധം അന്താരാഷ്ട്ര ഗുണനിലവാരത്തില്‍ നിര്‍മ്മിച്ച ഫാക്ടറി സമുച്ചയം കേരള നാടിന് സമര്‍പ്പിച്ചത്.

ബാങ്ക് പ്രസിഡന്റ് വി വസീഫ് അധ്യക്ഷത വഹിച്ചു. ലിന്‍റോ ജോസഫ് എം.എല്‍.എ ഫാക്ടറി പ്ലാന്‍റ് സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. ലോഗോ പ്രകാശനം കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബുവും, ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ടി വിശ്വനാഥനും, വേ-ബ്രിഡ്ജ്/വിപണനകേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഷംലൂലത്തും നിര്‍വ്വഹിച്ചു.

ബാങ്ക് സെക്രട്ടറി കെ ബാബുരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശിഹാബ് മാട്ടുമുറി, എന്‍.കെ അബ്ദുറഹിമാന്‍, ദിപു പ്രേംനാഥ്, മാവൂര്‍ വിജയന്‍, കെ.വി മുനീര്‍, സി.ടി അഹമ്മദ്കുട്ടി, വി വിനോദ്കുമാര്‍, ജോണി ഇടശ്ശേരി, എന്‍ രവീന്ദ്രകുമാര്‍, ബിനോയ് ലൂക്കോസ്, വി.എ സെബാസ്റ്റ്യന്‍, മജീദ് പുതുക്കുടി,അഷ്റഫ് കൊളക്കാടന്‍, എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli